മ്യൂച്വൽഫണ്ട് ലാഭവിഹിതത്തിനു മാത്രം 10 ശതമാനം നികുതി

Posted on: February 5, 2020

കൊച്ചി : മ്യൂച്വൽഫണ്ടിൽ 10 ശതമാനം നികുതി ഈടാക്കാനുള്ള ബജറ്റ് നിർദേശത്തെക്കുറിച്ച് വ്യക്തത വരുത്തി നികുതി വകുപ്പ്. മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കുമ്പോഴുള്ള ലാഭത്തിനല്ല 10 ശതമാനം നികുതി നൽകേണ്ടതെന്ന് നികുതി വകുപ്പ് വ്യക്തമാക്കി. ലാഭവിഹിതത്തിനാണ് നികുതി ബാധകമാക്കിയിട്ടുള്ളത്.

അതും വർഷത്തിൽ 5,000 രൂപയ്ക്കു മുകളിലുള്ള ലാഭവിഹിതത്തിനു മാത്രമാണ് സ്രോതസ്സിൽ നികുതി ഈടാക്കുക.

TAGS: Mutual Fund |