മ്യൂച്വല്‍ ഫണ്ടുകളുടെ മേല്‍ കര്‍ശന മാനദണ്ഡങ്ങളുമായി സെബി

Posted on: June 28, 2019

മുംബൈ : ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബി കൂടുതല്‍ പരിഷ്‌ക്കരണ നടപടികള്‍ പ്രഖ്യാപിച്ചു. നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ എവിടെ നിക്ഷേപിക്കണമെന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ സെബി കടുപ്പിച്ചിട്ടുണ്ട്. പ്രതിന്ധിയിലായ എസ്സല്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് കടപത്രങ്ങളുടെ ഈടില്‍ 7,000 കോടി രൂപ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ നല്‍കിയതാണ് കടുത്ത തീരുമാനത്തിന് സെബിയെ പ്രേരിപ്പിച്ചത്. കമ്പനി ഉടമകള്‍ ഈടായി നല്‍കിയ ഓഹരികള്‍ വില്‍ക്കുന്നതില്‍ നിന്ന് സെപ്റ്റംബര്‍ അവസാനം വരെ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഇതോടെ നിക്ഷേപകര്‍ക്ക് പണം തത്കാലം തിരിച്ചു നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളും സെബി കടുപ്പിച്ചിട്ടുണ്ട്.

TAGS: Mutual Fund |