300 കോടിയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാന്‍സ്

Posted on: March 18, 2020

കോട്ടയം : കൊശമറ്റം ഫിനാന്‍സ് ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങള്‍ (എന്‍.സി.സി) മാര്‍ച്ച് 19 മുതല്‍ നിക്ഷേപകര്‍ക്കായി ലഭ്യമാക്കും. മികച്ച പലിശ നിരക്കുകളോടെ ഉയര്‍ന്ന മാസവരുമാനം ആഗ്രഹിക്കുന്നവര്‍ക്കും ദീര്‍ഘകാല നിക്ഷേപ സാധ്യതകള്‍ തേടുന്നവര്‍ക്കും ഉത്തമമായ ഉപാധിയാണ് എന്‍. സി. ഡി. ആകെ 300 കോടി രൂപയാണ് സമാഹരണ ലക്ഷ്യം

15 മാസം മുതല്‍ 84 മാസംവരെ കാലാവധികളില്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് 9.49 മുതല്‍ 10.71 നിരക്കില്‍ പലിശ ലഭിക്കും. ഇതില്‍ 84 മാസകാലാവധിയില്‍ പലിശ വാങ്ങാതെ നിക്ഷേപിച്ചാല്‍ തുക ഇരട്ടിയാകും. ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ എ. എസ്. ബി. എ. സേവനം ഉപയോഗിച്ചും നിക്ഷേപകര്‍ക്ക് കടപ്പത്രങ്ങള്‍ വാങ്ങാം. എന്‍. സി. ഡി. കള്‍ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാല്‍ കാലാവധിക്ക് മുമ്പ് ആവശ്യമെങ്കില്‍ നിക്ഷേപകര്‍ക്ക് പണമാക്കി മാറ്റാനാകും. ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയാണ് . ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമാണെന്ന് കൊശമറ്റം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കെ. ചെറിയാന്‍ അറിയിച്ചു.