കൊശമറ്റം ഫിനാന്‍സ് കടപ്പത്രങ്ങൾ ഇറക്കുന്നു

Posted on: November 9, 2019

കൊച്ചി : കൊശമറ്റം ഫിനാൻസ്  ഓഹരിയാക്കി മാറ്റാനവാത്ത 1000 രൂപ വിലയുള്ള കടപ്പത്രങ്ങള്‍ (എന്‍സിഡി) 11 ന് വിപണിയില്‍ ലഭ്യമാക്കും. 175 കോടി രൂപയാണ് ലക്ഷ്യം. ഒപ്ഷന്‍ ഉള്ളതിനാല്‍ 350 കോടി രൂപ വരെ സമാഹരിക്കാനാവും. കാലാവധി 18 മുതല്‍ 84 മാസം വരെ. പലിശ 9.26 – 10.71 % കുറഞ്ഞ നിക്ഷേപക തുക 10,000 രൂപ.

കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക വായ്പ ഇടപാടുകള്‍ക്ക് ഉപയോഗിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ മാത്യു കെ. ചെറിയാന്‍ പറഞ്ഞു.