ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍ ആധാര്‍ വേണ്ട

Posted on: March 1, 2019

ന്യൂഡല്‍ഹി : ആധാര്‍ നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ഇതനുസരിച്ച് ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിനുമുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് വേണമെന്നു നിര്‍ബന്ധിക്കാനാവില്ല.

ഇതുമായി ബന്ധപ്പെട്ട് ജനുവരി 14 ന് ലോകസഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്്‌ക്കെടുക്കാനായിരുന്നില്ല. ലോക്‌സഭയുടെ കാലാവധി തീരുമ്പോള്‍ ബില്‍ റദ്ദാകുമെന്നതിനാലാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്. ഓര്‍ഡിനന്‍സ് അനുസരിച്ച് ഒരു കുട്ടിക്ക് 18 വയസ്സ് തികഞ്ഞാല്‍ ആവശ്യമെങ്കില്‍ ആധാര്‍ പദ്ധതി അംഗത്വം വേണ്ടെന്നു വയ്ക്കാവുന്നതാണ്. ആധാറിന്റെ ഉപയോഗത്തിന്റെ പേരില്‍ വ്യക്തികളുടെ സ്വകാര്യത ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.