വണ്ടര്‍ലാ പരിസ്ഥിതി അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: February 8, 2019

കൊച്ചി : കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകള്‍ക്കായി വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ വണ്ടര്‍ലാ കൊച്ചയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം കലാഭവന്‍ ഷാജോണ്‍ വിതരണം ചെയ്തു. വണ്ടര്‍ലാ ഹോളിഡെയ്‌സിന്റെ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകനും നാഷണല്‍ ടീച്ചേഴ്‌സ് അവാര്‍ഡ് ജേതാവുമായ ടി എം വര്‍ഗീസ് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ഒന്നാം സ്ഥാനം നേടിയ അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക് സ്‌കൂള്‍ 50,000 രൂപയും രണ്ടാം സ്ഥാനം നേടിയ ഈറോഡ് ജില്ലയിലെ ഭാഗതി വിദ്യാഭവന്‍ മെട്രിക് എച്ച് എസ് എസ്, തൃശൂര്‍ ജില്ലയിലെ പാറമേക്കാവ് വിദ്യാമന്ദിര്‍ എന്നീ സ്‌കൂളുകള്‍ 25,000 രൂപയും മൂന്നാം സ്ഥാനം നേടിയ എം എ എം എല്‍ പി എസ് പാണാവള്ളി (ആലപ്പുഴ), ഹോള് ക്രോസ് കോണ്ടവെന്റ് സ്‌കൂള്‍, കങ്ങരപ്പടി (എറണാകുളം), കെ വി യു പി സ്‌കൂള്‍ പാങ്ങോട് ( തിരുവനന്തപുരം) എന്നിവ 15,000 രൂപയും കരസ്ഥമാക്കി.