30
Tuesday
April 2024
April 2024
രാജ്യത്തെ ആദ്യ സൗരോർജ പെട്രോൾ പമ്പ് അങ്കമാലിയിൽ
Posted on: December 24, 2018
കൊച്ചി : സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ പെട്രോൾ പമ്പ് അങ്കമാലി പൊങ്ങത്ത് ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ സഞ്ജീവ് സിംഗ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐഒസി പെട്രോൾ പമ്പുകൾ പൂർണമായും ഓട്ടോമേറ്റഡായ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു.
ഐഒസി കേരള മേധാവിയും ചീഫ് ജനറൽമാനേജരുമായ പി.എസ്. മണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഞ്ചുകിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിതരണോദ്ഘാടനവും സഞ്ജീവ് സിംഗ് നിർവഹിച്ചു.
News in this Section