15
Wednesday
May 2024
May 2024
അപ്രതീക്ഷിത പരാജയമെന്ന് ഉമ്മൻ ചാണ്ടി
Posted on: May 19, 2016
കോട്ടയം : പരാജയം പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണുണ്ടായത്. പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടിക്കും മുന്നണിക്കുമുണ്ട്. മുന്നണി ചെയർമാൻ എന്ന നിലയിൽ തനിക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ടെന്നും അദേഹം പറഞ്ഞു.
കോൺഗ്രസും മുന്നണിയും ശക്തമായി തിരിച്ചുവരും. ആരോപണങ്ങൾ തിരിച്ചടിയായെന്ന് കരുതുന്നില്ല. ബിജെപിയുടെ ആശയങ്ങളോട് ഒരിക്കലും യുഡിഎഫിന് യോജിക്കാനാവില്ല. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദേഹം പറഞ്ഞു.
TAGS: Kerala Assembly Election | Oomman Chandy | UDF Lead |
News in this Section