ഉമ്മൻ ചാണ്ടി നാളെ രാജിവെയ്ക്കും

Posted on: May 19, 2016

Oommen-Chandy-Big-p

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടി നാളെ രാവിലെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും. പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി തന്റെ വിശ്വസ്തരെ അറിയിച്ചതായാണ് സൂചന.

കോൺഗ്രസ് മത്സരിച്ച 87 സീറ്റുകളിൽ 22 ഇടത്തു മാത്രമെ വിജയിക്കാനായുള്ളു. മന്ത്രി കെ. ബാബു, ടി.സിദ്ധീഖ്, പി.സി. വിഷ്ണുനാഥ് തുടങ്ങി എ ഗ്രൂപ്പിലെ പല പ്രമുഖരും പരാജയപ്പെടുകയും ചെയ്തു. മുന്നണിക്ക് ആകെ 47 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.