ഐ.സി.എ.ഐ. 40 ടിവികള്‍ നല്‍കി

Posted on: July 22, 2020

കൊച്ചി : സി.എ. ദിന വാരഘോഷത്തോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ)എറണാകുളം ബ്രാഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ നല്‍കി.

മഞ്ഞപ്ര, നോര്‍ത്ത് പറവൂര്‍, വൈപ്പിന്‍, കാഞ്ഞിരമറ്റം, പള്ളുരുത്തി, തോപ്പുംപടി, പൊന്നുരുന്നി, തമ്മനം, ഞാറയ്ക്കല്‍, വെണ്ണല, കാഞ്ഞൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളിലായി 10 ടെലിവിഷനുകളാണ് നല്‍കിയത്.  മഞ്ഞപ്ര സെന്റ്  മേരീസ് യു.പി. സ്‌കൂളില്‍ നടത്തിയ ടിവി വിതരണച്ചടങ്ങ് റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വൈപ്പിന്‍ സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂളില്‍ എസ്. ശര്‍മ എംഎല്‍എയും നോര്‍ത്ത് പറവൂര്‍ സെയ്ന്റ് അലോഷ്യസ് സ്‌കൂളില്‍ വി.ഡി. സതീശന്‍ എം.എല്‍.എ യും പൊന്നുരുന്നി സി. കെ. സി. എല്‍പി എസില്‍ ഐ.സി.എ.ഐ. റീജണല്‍ കൗണ്‍സില്‍ അംഗം ജോമോന്‍ കെ. ജോര്‍ജ്ജും, വെണ്ണല ഗവ. ഹൈസ്‌കൂളില്‍ പി.ടി. തോമസ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു.