ആസാദിക്ക് അന്താരാഷ്ട്ര ബിഡ് ക്വാളിറ്റി അവാർഡ്

Posted on: November 4, 2018

അന്താരാഷ്ട്ര ബിസിനസ് ഇനിഷിയേറ്റീവ് ഡയറക്ഷൻസ് അവാർഡ് ഫ്രാങ്ക്ഫർട്ടിൽ നടന്ന ചടങ്ങിൽ ഏഷ്യൻ സ്‌കൂൾ ഓഫ് ആർകിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷൻസ് ചെയർമാനും ഡയറക്ടറുമായ ആർകിടെക്റ്റ് ബി.ആർ അജിത്, ഡയറക്ടർ ((ഫിനാൻസ്) ദേവി അജിത് എന്നിവർ ചേർന്ന് ബിഡ് പ്രസിഡന്റ് ജോസ് ഇ പ്രീറ്റോയിൽ നിന്നും ഏറ്റുവാങ്ങുന്നു. ബിഡ് ക്വാളിറ്റി റിസേർച്ച് മേധാവി ഡെവിൻ സാവേജ്, സയന്റിഫിക് ഡയറക്ടർ ഡോ.എ. കാസൽ എന്നിവർ സമീപം.

കൊച്ചി : ഏഷ്യൻ സ്‌കൂൾ ഓഫ് ആർകിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷൻസിന് (ആസാദി) അന്താരാഷ്ട്ര ബിസിനസ് ഇനിഷിയേറ്റീവ് ഡയറക്ഷൻസ് (ബിഡ്) അവാർഡ്. ഇന്റർകോണ്ടിനെന്റൽ ഫ്രാങ്ക്ഫർട്ട് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ആസാദി ചെയർമാനും ഡയറക്ടറുമായ ആർകിടെക്റ്റ് ബി.ആർ അജിത്, ഡയറക്ടർ ഓഫ് ഫിനാൻസ് ദേവി അജിത് എന്നിവർ ചേർന്ന് ബിഡ് പ്രസിഡന്റ് ജോസ് ഇ പ്രീറ്റോയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ 32 വർഷമായി ബിഡ് ഗ്രൂപ്പ് വിവിധ മേഖലകളിൽ അന്താരാഷ്ട്ര മികവു പുലർത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്തി ആദരിച്ചു വരുന്നു. ആർക്കിടെക്റ്റുകൾക്കും ഇന്റീരിയർ ഡിസൈനർമാർക്കും ഗുരുകുല രീതിയിലുള്ള തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിലെ മികവാണ് ആസാദിയെ അവാർഡിന് അർഹമാക്കിയത്.