റോഹൻ മൂർത്തിയും അപർണ കൃഷ്ണനും വിവാഹിതരായി

Posted on: December 5, 2019

ബംഗലുരു : ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ. ആർ. നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകൻ റോഹൻ മൂർത്തിയും കൊച്ചി സ്വദേശിനി അപർണ കൃഷ്ണനും വിവാഹിതരായി. നേവി റിട്ടയേഡ് കമാൻഡർ കെ. ആർ. കൃഷ്ണന്റെയും എസ് ബി ഐ മുൻ ഉദ്യോഗസ്ഥ സാവിത്രി കൃഷ്ണന്റെയും മകളാണ് അപർണ. റോഹന്റെ ഐടി കമ്പനിയായ സൊറോക്കോയുടെ ഓപ്പറേഷൻസ് ജനറൽ മാനേജരാണ് അപർണ.

ഇൻഫോസിസ് സഹസ്ഥാപകരായ നന്ദൻ നിലേക്കനി, ക്രിസ് ഗോപാലകൃഷ്ണൻ, എസ്. ഡി. ഷിബുലാൽ, കെ. ദിനേഷ്, സിഇഒ സലിൽ പരേഖ്, ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജൂംദാർ ഷാ, ഇൻഫോസിസ് മുൻ ഡയറക്ടർമാരായ മോഹൻദാസ് പൈ, വി. ബാലകൃഷ്ണൻ, മുൻ സിഎഫ്ഒ എം. രംഗനാഥ്, ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോൺ, തുടങ്ങി നിരവധി പ്രമുഖർ വിവാഹചടങ്ങുകളിൽ പങ്കെടുത്തു. വിവാഹസത്ക്കാരത്തോട് അനുബന്ധിച്ച് ബോംബെ ജയശ്രീയുടെ സംഗീതകച്ചേരിയുമുണ്ടായിരുന്നു.