ചെല്ലാനത്തിന് കൈത്താങ്ങായി ഫ്രെഷ് ടു ഹോം

Posted on: May 22, 2021

കൊച്ചി : കടല്‍ക്ഷോഭവും ലോക്ഡൗണും കാരണം ദുരിതത്തിലായ ചെല്ലാനത്തെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ഓണ്‍ലൈന്‍ മല്‍സ്യ മാംസ വിതരണ കമ്പനിയായ ഫ്രെഷ് ടു ഹോം. ചെല്ലാനം ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്ന 16-ാം വാര്‍ഡിലെ 460 വീടുകളിലും ഫ്രഷ് ടു ഹോമിന്റെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു.

ഹാര്‍ബറിലെ 40 കയറ്റിയിറക്ക് തൊഴിലാളികള്‍ക്കും കിറ്റുകള്‍ നല്‍കി. 1,200 രൂപ വരുന്ന 23 സാധനങ്ങളാണ് കിറ്റിലുള്ളത്. ആകെ ആറ് ലക്ഷം രൂപ ഇതിനായി കമ്പനി ചെലവഴിച്ചു. ചെല്ലാനം പഞ്ചായത്ത്
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സീമ ബിനോയിയുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരാണ് കിറ്റുകള്‍ വീടുകളിലെത്തിച്ചത്.

കമ്പനി മത്സ്യം വാങ്ങുന്ന പ്രധാന ഹാര്‍ബറുകളില്‍ ഒന്നാണു ചെല്ലാനം. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കിറ്റുകള്‍ നല്‍കിയിരുന്നു. മലയാളി സംരംഭകരായ മാത്യു ജോസഫും ഷാന്‍ കടവിലും ചേര്‍ന്നു നത്തുന്ന ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ട്അപ് കമ്പനിയാണ് ഫ്രഷ്ടു ഹോം.

 

TAGS: Fresh To Home |