സമുദ്രോല്‍പന്ന കയറ്റുമതി രംഗത്തേക്ക് ഫ്രഷ് ടു ഹോം

Posted on: November 10, 2023

കൊച്ചി : ഇന്ത്യയിലെ ഓണ്‍ ലൈന്‍ മത്സ്യ, മാംസ വിപണനരംഗത്തെ പ്രമുഖ മലയാളി സംരംഭമായ ‘ഫ്രഷ് ടു ഹോം’ സമുദ്രോല്‍പന്ന കയറ്റുമതി രംഗത്തേക്കും.

ആദ്യ കണ്ടെയ്‌നര്‍ അയച്ചതു യുഎസിലേക്ക്. ശീതീകരിച്ച് കൂന്തല്‍, കണവ, ചെമ്മീന്‍ തുടങ്ങിയവയാണുകയറ്റുമതി ചെയ്തത്. ലോകത്തിലെ പ്രധാന ഓണ്‍ലൈന്‍ ഫ്രഷ് മാര്‍ക്കറ്റ് ആകുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയാണ് ഇതെന്നു സിഇഒഷാന്‍ കടവില്‍ പറഞ്ഞു.

യുഎസ, യൂറോപ്പ്, മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളാണ് ആദ്യ ഘട്ട വിപണി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കയറ്റുമതി ഉല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്നു ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ മാത്യു ജോസഫ് പറഞ്ഞു.

സമുദ്രോപസംസ്‌കരണത്തിനായി കോഴിക്കോട് യൂണി റോയല്‍ കമ്പനിയുടെ പ്ലാന്റാണ് ഉപയോഗിക്കുന്നത്. 2012 ല്‍ മാത്യു ജോസഫ് ആരംഭിച്ച സീ ടു ഹോം’ എന്ന സംരംഭമാണു 2015ല്‍ ഷാന്‍കടവില്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്നു ‘ഫ്രഷ് ടുഹോം’ ആയി മാറിയത്.

TAGS: Fresh To Home |