ഫ്രെഷ് ടു ഹോം സൗദിയിലേക്ക് ; അഞ്ചുകോടി ദിര്‍ഹം നിക്ഷേപിക്കും

Posted on: October 30, 2019

ദുബായ് : മത്സ്യ മാംസ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍വഴി വിതരണം ചെയ്യുന്ന ഫ്രെഷ് ടു ഹോം ഡോട്ട് കോം പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. യുഎഇ യിലും സൗദി അറേബ്യയിലുമായി അഞ്ചുകോടി ദിര്‍ഹം നിക്ഷേപിക്കുമെന്ന് സിഇഒ ഷാന്‍ കടവില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സി. ഇ. വെഞ്ച്വേഴ്‌സുമായി സഹകരിച്ചാണ് ഫ്രെഷ് ടു ഹോം ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായാണ് അഞ്ചുകോടി ദിര്‍ഹം നിക്ഷേപിക്കുക. ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കും. വിഷമില്ലാത്ത മത്സ്യവും മാംസവും വീടുകളില്‍ നേരിട്ട് വിതരണം ചെയ്യുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം

ഇപ്പോള്‍ യുഎഇ യിലെയും ഇന്ത്യയിലെയും വിിവധ നഗരങ്ങളിലായി പത്തുലക്ഷത്തിലേറെ ഇടപാടുകാര്‍ ഫ്രെഷ് ടു ഹോമിനുണ്ട്. നിത്യവും 45000 ത്തിലേറെ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

TAGS: Fresh To Home |