മികച്ച് വില്പന വളര്‍ച്ച കൈവരിച്ച് ഫ്രഷ് ടു ഹോം

Posted on: October 12, 2022

കൊച്ചി : കേരളത്തില്‍ നിന്നുള്ള ഓണ്‍ലൈന്‍ മീന്‍, മാംസ വിതരണസ്ഥാപനമായ ഫ്രഷ് ഹോം മികച്ച വില്പന വളര്‍ച്ച കൈവരിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ കോട്ടയം, തൃശൂര്‍, കൊല്ലം, പാലക്കാട് തുടങ്ങിയ രണ്ടാംനിര നഗരങ്ങളില്‍ കമ്പനിയുടെ വിറ്റുവരവ് 120 ശതമാനവും ഫ്രഷ് ഹോം ആപ്പിലൂടെയുള്ളഉപഭോക്താക്കളുടെ ശരാശരി വാങ്ങല്‍ 40 ശതമാനവും വര്‍ധിച്ചെന്ന് കമ്പനി സഹസ്ഥാപകനും സിയുമായ മാത്യു ജോസഫ് പറഞ്ഞു.

കേരളത്തിലെ ഉപഭോക്താക്കള്‍ പുതിയതും രാസവസ്തുക്കള്‍ കലരാത്തതുമായ മീനുകള്‍ വാങ്ങാന്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണമെന്നും നിലവില്‍ സംസ്ഥാനത്ത് അറുനൂറിലധികം പിന്‍കോഡുകളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ ഷാന്‍ കടവില്‍ പറഞ്ഞു.

2015ല്‍ ആരംഭിച്ച കമ്പനിക്ക് 20 ലക്ഷത്തോളം രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളും സംസ്ഥാനത്തെ 45 പട്ടണങ്ങളിലടക്കം ഇന്ത്യയിലെ നൂറ്റമ്പതില്‍പ്പരം നഗരങ്ങളിലും യുഎ ഇയിലും വിതരണശൃംഖലയുമുണ്ട്.

 

 

TAGS: Fresh To Home |