ചെല്ലാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പോലീസും ഫ്രഷ് ടു ഹോമും ചേര്‍ന്ന് സഹായം നല്‍കി

Posted on: July 22, 2020

കൊച്ചി : ജനമൈത്രി പോലീസ് നടത്തുന്ന അമൃതം പദ്ധതിയുടെ ഭാഗമായി, ഓണ്‍ലൈന്‍ മത്സ്യ-മാംസ വിതരണ സ്ഥാപനമായ ഫ്രഷ് ടു ഹോമും ചേര്‍ന്ന് കൊറോണ മഹാമാരി മൂലം വിഷമിക്കുന്ന ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം ചെയ്യുന്നു.

സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫ്രഷ് ടു ഹോം സി.ഒ.ഒ. മാത്യു ജോസഫില്‍ നിന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേ കിറ്റുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ചെയ്യാനത്ത് വിതരണത്തിനുള്ള കിറ്റുകളുമായി പ്ലാഗ് ഓഫ് കമ്മിഷണര്‍ നിര്‍വഹിച്ചു.

ചെല്ലാനം ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 15,16,17 വാര്‍ഡുകളിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ ലഭിക്കും. ചടങ്ങില്‍ കെ. പി. ഫിലിപ്പ് ഡി.സി.പി. മാരായ ജി. പൂങ്കുഴലി, രമേഷ്‌കുമാര്‍, എ.സി.പി മാരായ കെ. ലാല്‍ജി സുരേഷ്‌കുമാര്‍, വിജയകുമാര്‍ തുടങ്ങിയവകര്‍ പങ്കെടുത്തു.