കോവിഡ് 19 വാക്‌സിനേഷനായി 11 കോടി രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കി എസ്ബിഐ

Posted on: March 2, 2021

കൊച്ചി : കോവിഡ് വാക്‌സിനേഷന്റെ അടുത്ത ഘട്ടത്തിനു പിന്തുണ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 11 കോടി രൂപ സംഭാവന നല്‍കും. മഹാമാരിക്കെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടം എല്ലാവര്‍ക്കും അഭിമാനം നല്‍കുന്നതാണെന്നും ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുകയെന്നത് ഒരു കോര്‍പറേറ്റ് പൗരന്‍ എന്ന നിലയില്‍ തങ്ങളുടെ കടമയാണ് എന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

തങ്ങളുടെ വാര്‍ഷിക ലാഭത്തിന്റെ 0.25 ശതമാനം കോവിഡ് 19-ന് എതിരായ പോരാട്ടങ്ങള്‍ക്കു പിന്തുണ നല്‍കാനായി സംഭാവന ചെയ്യാന്‍ നേരത്തെ എസ്ബിഐ തീരുമാനിച്ചിരുന്നു. ഇതിനു പുറമെ എസ്ബിഐ ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 107 കോടി രൂപ സംഭാവന നല്‍കിയിരുന്നു.