പ്രമേഹ മരുന്നുമായി ഗ്ലെന്‍മാര്‍ക്

Posted on: May 21, 2019

കൊച്ചി: ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗ്ലെന്‍മാര്‍ക്ക്) തങ്ങളുടെ നവീനവും പേറ്റന്റ് ഉള്ളതുമായ ആഗോള തലത്തില്‍ ഗവേഷണം നടത്തിയ സോഡിയം ഗ്ലൂക്കോസ് കോട്രാന്‍സ്പോര്‍ട്ടര്‍ (എസ്.ജി.എല്‍.ടി.2) ഇന്‍ഹിബിറ്റര്‍ റെമോഗ്ലിഫ്‌ളോസിനെറ്റബോണേറ്റ് (റിമോഗ്ലിഫ്ളോസിന്‍) കേരളത്തില്‍ അവതരിപ്പിച്ചു. മുതിര്‍ന്നവര്‍ക്കിടയിലെ ടൈപ്പ് രണ്ട് മെലീഷ്യസ് വിഭാഗം പ്രമേഹത്തിനായുള്ള നവീനമായ പേറ്റന്റ് ഉള്ള സോഡിയം ഗ്ലൂക്കോസ് കോ ട്രാന്‍സ്പോര്‍ട്ടര്‍ 2 (എസ്.ജി.എല്‍.ടി.2) ഇന്‍ഹിബിറ്റര്‍ റെസോഗ്ലിഫ്ളോസിന്‍ ലഭ്യമാകുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്നു. പ്രായപൂര്‍ത്തിയായവര്‍ക്കിടയിലുള്ള ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് (ടി2ഡി.എം) ചികില്‍സയ്ക്കായാണ് ഈ ഔഷധം സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്.

വൃക്കകളില്‍ പ്രവര്‍ത്തിച്ച് മൂത്രത്തിലൂടെ ഗ്ലൂക്കോസ് പുറന്തള്ളുന്നതിനെ ത്വരിതപ്പെടുത്തി ഗ്ലൈസെമിക് നിയന്ത്രണത്തെ സഹായിക്കുന്ന നവീനമായ പ്രമേഹ ഔഷധമാണ് എസ്.ജി.എല്‍.ടി.2 ഇന്‍ഹിബിറ്റേഴ്സ്. ഇതോടൊപ്പം തന്നെ ഭാരം കുറയുന്നതിനു സഹായിക്കുകയും ഹൃദയധമനിയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ കുറക്കുകയും ചെയ്യും.

ഇന്ത്യയില്‍ നിലവിലുള്ള എസ്.ജി.എല്‍.ടി 2 ഇന്‍ഹിബിറ്ററുകളേക്കാള്‍ 50 ശതമാനം കുറഞ്ഞ നിരക്കിലാണ് ഗ്ലെന്‍മാര്‍ക്കിന്റെ റെമോഗ്ലേിഫ്ളോസിന്റെ വില