കോവിഡ്-19 : മൂന്നാംഘട്ട മരുന്നു പരീക്ഷണത്തിനു തയ്യാറായി ഗ്ലെന്‍മാര്‍ക്ക്

Posted on: May 27, 2020

കൊച്ചി : ഗവേഷണാധിഷ്ഠിത സ്ഥാപനമായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് കോവിഡ്-19 ചികിത്സയില്‍ ഫാവിപിരാവിര്‍, യുമിഫെനോവിര്‍ എന്നീ രണ്ട് ആന്റിവൈറല്‍ മരുന്നുകളുടെ സംയോജിത ഫലപ്രാപ്തി പഠിക്കുന്നതിനായി ഓപ്പണ്‍ ലേബല്‍ സ്റ്റഡി നടത്തുന്നു. രണ്ട് ആന്റിവൈറല്‍ മരുന്നുകള്‍ക്കും വ്യത്യസ്ത പ്രവര്‍ത്തന രീതികളുണ്ട്. അവയുടെ സംയോജനം രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ രോഗികളില്‍ ഉയര്‍ന്ന വൈറല്‍ ലോഡുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്ത് മെച്ചപ്പെട്ട ചികിത്സാഫലം ലഭ്യമാക്കും.

രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്ന സമയത്തെ SARS-CoV-2 വൈറല്‍ ലോഡ് കാരണം, വിവിധ സംവിധാനങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന ആന്റിവൈറല്‍ മരുന്നുകളുടെ സംയോജനം കോവിഡ്-19 ചികിത്സയ്ക്ക് അഭികാമ്യമാണ്. അതിനാല്‍ ആന്റിവൈറല്‍ മരുന്നുകളുടെ സംയോജനം കൂടുതല്‍ ക്ലിനിക്കല്‍ ഫലപ്രാപ്തി നല്‍കുകയും റെസിസ്റ്റന്‍സ് തടയുകയോ കാലതാമസം വരുത്തുകയോ ചെയ്യും.

നോവല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് അണുബാധയ്ക്കുള്ള ചികിത്സയ്ക്കായി 2014 മുതല്‍ ജപ്പാനില്‍ അംഗീകരിച്ച ഓറല്‍ ആന്റിവൈറല്‍ മരുന്നാണ് ഫാവിപിരാവിര്‍. റഷ്യയിലെയും ചൈനയിലെയും ഇന്‍ഫ്‌ളുവന്‍സ എ, ബി അണുബാധകളുടെ ചികിത്സയ്ക്കും രോഗനിര്‍ണയത്തിനും ലൈസന്‍സുള്ള മറ്റൊരു ഓറല്‍ ആന്റിവൈറല്‍ മരുന്നാണ് യുമിഫെനോവിര്‍.

മികച്ച സുരക്ഷാ പ്രൊഫൈലും വൈറല്‍ ലൈഫ് സൈക്കിളിന്റെ വിവിധഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ ആന്റിവൈറല്‍ ഏജന്റുകളെ സംയോജിപ്പിക്കുന്നത് പ്രാരംഭഘട്ടത്തിലെ ഉയര്‍ന്ന വൈറല്‍ ലോഡിനെ വേഗത്തില്‍ അടിച്ചമര്‍ത്തുന്നതിനും ക്ലിനിക്കല്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ചികിത്സാ പുരോഗതിയിലേക്ക് നയിക്കുന്നതിനുമുള്ള ഫലപ്രദമായ സമീപനമാണ്. ഇന്ത്യയില്‍ കോവിഡ്-19 നെതിരെ വളരെ ഫലപ്രദവും സുരക്ഷിതവുമായ ചികിത്സകള്‍ കണ്ടെത്തുന്നതില്‍ ഗ്ലെന്‍മാര്‍ക്കിന്റെ പഠനം നിര്‍ണായകമാകുമെന്ന് ഞങ്ങള്‍ കരുതുന്നു.

കോവിഡ്-19 രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. എല്ലാ സാധ്യതകളും ഞങ്ങള്‍ പരിശോധിക്കുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമാണെങ്കില്‍ രാജ്യത്തുടനീളം ഉല്‍പ്പന്നത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ ഞങ്ങള്‍ വേണ്ടതെല്ലാം ചെയ്യും – ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഇന്‍ഡ്യ ഫോര്‍മുലേഷന്‍സ്, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ബിസിനസ് പ്രസിഡന്റ് സുജേഷ് വാസുദേവന്‍ പറഞ്ഞു.

പുതിയ കോമ്പിനേഷന്‍ ക്ലിനിക്കല്‍ ട്രയല്‍ ഫെയ്ത്ത് എന്ന പേരിലാണ് അറിയപ്പെടുക. മിതമായ കോവിഡ്-19 അണുബാധയുള്ളവരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുമായ 158 രോഗികളെയാണ് കോമ്പിനേഷന്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.