ജിവികെ എയർപോർട്ട് ഡെവലപ്പേഴ്‌സ് പബ്ലിക്ക് ഇഷ്യുവിന്

Posted on: March 31, 2015

ന്യൂഡൽഹി : ജിവികെ പവർ & ഇൻഫ്രസ്ട്രക്ചറിന്റെ ഭാഗമായ ജിവികെ എയർപോർട്ട് ഡെവലപ്പേഴ്‌സ് 1,500 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. കമ്പനി വൈകാതെ ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് സെബിക്ക് സമർപ്പിക്കും. അനുമതി ലഭിച്ചാൽ സ്വകാര്യവിമാനത്താവള കമ്പനിയുടെ ആദ്യത്തെ പബ്ലിക്ക് ഇഷ്യു ആയിരിക്കുമിത്.

സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച്, ആക്‌സിസ് കാപ്പിറ്റൽ, ജെഎം ഫിനാൻഷ്യൽ സർവീസസ് എന്നീ ധനകാര്യസ്ഥാപനങ്ങളാണ് ഇഷ്യു മാനേജ്‌ചെയ്യുന്നത്. എന്നാൽ ഐപിഒ സംബന്ധിച്ച നടപടികൾ പ്രാഥമിക തലത്തിലാണെന്ന് ജിവികെ വക്താവ് പ്രതികരിച്ചു.

ജിവികെ ഗ്രൂപ്പിന് ഇന്ത്യയിൽ ബംഗലുരുവിലും മുംബൈയിലും ഇന്തോനേഷ്യയിലെ ബാലിയിലും എയർപോർട്ടുകളുണ്ട്.