വോഡഫോൺ ഐപിഒ വൈകും

Posted on: April 30, 2016

Vodafone-India-Logo-big

മുംബൈ : വോഡഫോൺ ഇനീഷ്യൽ പബ്ലിക്ക് ഓഫർ വൈകിയേക്കും. ഇഷ്യു 2017 വരെ വൈകാനാണ് സാധ്യതയെന്ന് വിപണിവൃത്തങ്ങൾ വിലയിരുത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ വോഡഫോൺ അടുത്ത മാസം പബ്ലിക്ക് ഇഷ്യു നടത്തുമെന്നായിരുന്നു സൂചന. പ്രാഥമിക വിപണിയിൽ നിന്നും 2-2.5 ബില്യൺ ഡോളർ സമാഹരിക്കാനാണ് വോഡഫോൺ ലക്ഷ്യമിടുന്നത്.

ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച്, കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, യുബിഎസ് എന്നീ ബാങ്കിംഗ് സ്ഥാപനങ്ങളാണ് ഇഷ്യുവിന്റെ കോഓർഡിനേറ്റർമാർ. ബുക്ക് റണ്ണർമാരായി ഐസഐസിഐ സെക്യൂരിറ്റീസ്, ഡ്യൂഷെ ബാങ്ക് എന്നിവയെ നിയോഗിച്ചിട്ടുണ്ട്.