അദാനി ഗ്രൂപ്പ് മുംബൈ എയർപോർട്ടിന്റെ 74 ശതമാനം ഓഹരികൾ വാങ്ങി

Posted on: August 24, 2020

മുംബൈ : രാജ്യത്തെ ഗേറ്റ്‌വേ എയർപോർട്ടായ മുംബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ 74 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് വാങ്ങി. ഇപ്പോഴത്തെ ഉടമകളായ ജിഎംആർ ഗ്രൂപ്പിൽ നിന്ന് 50.5 ശതമാനം ഓഹരികളും മറ്റ് ഓഹരിയുടമകളിൽ നിന്ന് 23.5 ശതമാനം ഓഹരികളുമാണ് സ്വന്തമാക്കിയത്. ഏറ്റെടുക്കലിനായി അദാനി 15,000 കോടി രൂപ മുതൽമുടക്കിയതായാണ് സൂചന.

മുംബൈ വിമാനത്താവളത്തിന്റെ 26 ശതമാനം ഓഹരികൾ എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയുടെ കൈവശമാണ്. ഇതിനു പുറമെ ബിഡ് വെസ്റ്റിന് 13.5 ശതമാനവും എയർപോർട്ട്‌സ് കമ്പനി സൗത്ത് ആഫ്രിക്കക്ക് 10 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്. ഈ ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുള്ളത്.

നേരത്തെ എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ അഹമ്മബാദ്, ലക്‌നോ, മംഗലാപുരം, തിരുവനന്തപുരം എയർപോർട്ടുകളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു.