എംആർഎഫ് ഇസഡ് സ്‌പോർട്ട് ടയറുകൾ പുറത്തിറക്കി

Posted on: February 11, 2015

MRF-Tyres-Sachin-Tendulkar,

കൊച്ചി : എംആർഎഫ് വേൾഡ് കപ്പ് എഡിഷൻ ഇസഡ് സ്‌പോർട്ട് ടയറുകൾ ഭാരത രത്‌ന സച്ചിൻ ടെൻഡുൽക്കറിന്റെ സാന്നിധ്യത്തിൽ പുറത്തിറക്കി. മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുവാൻ ഡിസൈൻ ചെയ്തിരിക്കുന്ന ഈ ടയറുകൾ ഇന്ത്യയിലെ 25 പ്രമുഖ മിഡ്, പ്രീമിയം കാറുകളിൽ ഉപയോഗിക്കാം, ടയറുകളിൽ ഐസിസി വേൾഡ് കപ്പ് ലോഗോയും ഉണ്ട്.

ക്രിക്കറ്റുമായി എംആർഎഫിന് ദീർഘകാല ബന്ധമുണ്ടെന്നും 2015-ലെ ഐസിസി വേൾഡ് കപ്പുമായി സഹകരിച്ച് തനിമയാർന്ന ഈ ഉൽപ്പന്നം പുറത്തിറക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അരുൺ മാമ്മൻ പറഞ്ഞു.

ക്രിക്കറ്റ് വേൾഡ് കപ്പ് ആവേശം ഉൾക്കൊണ്ട് പുറത്തിറക്കിയ എംആർഎഫ് ഇസഡ് സ്‌പോർട്ട് ടയറുകളും ക്രിക്കറ്റിന് നൽകിവരുന്ന പ്രോത്സാഹനവും ഏറെ സന്തോഷകരമാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ അഭിപ്രായപ്പെട്ടു.

ഇസഡ് സ്‌പോർട്ട് മികച്ച ഹാൻഡ്‌ലിംഗും നനവുള്ളതോ ഉണങ്ങിയതോ ആയ സാഹചര്യത്തിലും ബ്രേക്കിംഗും സാധ്യമാക്കുന്ന ഒരു മേൽത്തരം ഉത്പന്നമാണെന്ന് കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗം എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കോശി വർഗീസ് അറിയിച്ചു.