ഹരിതോര്‍ജ മേഖലയില്‍ അദാനി 9,350 കോടി രൂപ നിക്ഷേപിക്കും

Posted on: December 28, 2023

കൊച്ചി : ഹരിതോര്‍ജ മേഖലയില്‍ 9,350 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ് ഗൗതം അദാനി. 2030ഓടെ 45 ജിഗാവാട്ട് ശേഷിഎന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണിത്. മൂലധന ചെലവ് ഉയര്‍ത്തുന്നതിനും വിപുലീകരണത്തിനുമായി ഈ നിക്ഷേപം വിനിയോഗിക്കുമെന്ന് അദാനി ഗ്രീന്‍ എനര്‍ജി അറിയിച്ചു.

ഇതിനകം 19.8 ജിഗാവാട്ടിന്റെ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് (പിപിഎ) പങ്കാളിത്തം കമ്പനിക്കുണ്ട്. കൂടാതെ ഹരിതോര്‍ജത്തിന് വിവിധ മേഖലകളിലായി രണ്ട് ലക്ഷം ഏക്കറിലധികം ഭൂമിയുമുണ്ട്. 40 ജിഗാവാട്ടില്‍ കൂടുതല്‍ ഇവിടെ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ശുദ്ധമായ ഊര്‍ജം എന്നരാജ്യത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം ഹരിതോര്‍ജം ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത ഊര്‍ജസ്രോതസുകള്‍ ഘട്ടം ഘട്ടമായികുറയ്ക്കുകയും ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.

 

TAGS: Adani Group |