അംബുജ സിമന്റ്‌സില്‍ 20,000 കോടി രൂപ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

Posted on: September 19, 2022

മുംബൈ : അംബുജ സിമന്റ് ലിമിറ്റഡിന്റെയും എസിസി ലിമിറ്റഡിന്റെയും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി അദാനി ഗ്രൂപ്പ്. അംബുജയിലെയും എസിസിയിലെയും ഹോള്‍സിമിന്റെ ഓഹരികള്‍ ഏറ്റെടുക്കു
ന്നതിനൊപ്പം രണ്ട് സ്ഥാപനങ്ങളിലും ഓപ്പണ്‍ ഓഫറും ഇതിലുള്‍പ്പെടുന്നു.

അംബുജ സിമന്റ്‌സിനും എസിസിക്കും ഹോള്‍സിം ഓഹരിയുടെയും ഓപ്പണ്‍ ഓഫര്‍ മൂല്യം 6.5 ബില്യണ്‍ ഡോളറാണ്. അതിനാല്‍ തന്നെ ഇത് അദാനിയുടെ എക്കാലത്തെയും വലിയ ഏറ്റെടുക്കലാകും. ഇടപാടിന് ശേഷം അദാനിക്ക് അംബുജ സിമന്റ്‌സില്‍ 63.15 ശതമാനവും എസിസിയില്‍ 56.69 ശതമാനവും ഓഹരിയുണ്ടാകും.

വിപണിയില്‍ വളര്‍ച്ച നേടാന്‍ അംബുജയെ സഹായിക്കുന്നതിനായി വാറന്റുകളുടെ മുന്‍ഗണനാ വിഹിതം വഴി അംബുജയിലേക്ക് 20,000 കോടി രൂപ നിക്ഷേപിക്കുന്നതിന് അംബുജ സിമന്റ്‌സിന്റെ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.