അദാനി ഗ്രൂപ്പ് ജലവിതരണ രംഗത്തേക്ക്

Posted on: January 20, 2023

മുംബൈ : ജലവിതരണ രംഗത്തേക്കു കടക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ജലശുദ്ധീകരണം, വിതരണം തുടങ്ങിയ ബിസിനസിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ജുഗേഷിന്ദര്‍ സിംഗ് പറഞ്ഞു.

പശ്ചാത്തല സൗകര്യ മേഖലയില്‍ വെള്ളത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി പദ്ധതികള്‍ തയാറാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു. ബിസിനസ് വിപുലീകരണത്തിന് അടക്കം ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ(എഫ്പിഒ) 20,000 കോടി രൂപ അദാനി എന്റര്‍പസസ് സമാഹരിക്കുന്നുണ്ട്.

രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ എഫ്പിഒ ആണിത്. കോള്‍ഇന്ത്യ 2015ല്‍ നടത്തിയ 22,558 കോടി രൂപയുടെ എഫ്പി ആണ് ഏറ്റവും വലുത്.

TAGS: Adani Group |