വ്യവസായങ്ങള്‍ക്കായി ലാന്‍ഡ് പൂളിംഗ് നിയമംകൊണ്ടു വരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്

Posted on: November 10, 2023

കൊച്ചി വ്യവസായ ആവശ്യത്തിനായി ലാന്‍ഡ് പൂളിംഗ് രീതി നടപ്പാക്കുന്നതിനായി ഉടന്‍ നിയമംകൊണ്ടു വരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കേരള വികസനം സംബന്ധിച്ച ഫിക്കി സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഭക്ഷ്യോല്‍പന്ന മേഖലയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് രാഷ്ട്രീയം തടസ്സമല്ല. ചില സംസ്ഥാനങ്ങളില്‍ നടന്നത് പോലെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കേരളത്തില്‍ സംഭവിച്ചിട്ടേയില്ല. രാജ്യത്ത് ഏറ്റവും വേഗം മുന്നേറുന്ന സംസ്ഥാനം കേരളമാണെന്ന് രാജീവ് ചൂണ്ടിക്കാട്ടി.

 

TAGS: P. Rajeev |