അന്താരാഷ്ട്ര പ്രദര്‍ശന-വിപണന കേന്ദ്രം ഫെബ്രുവരി 4ന് തുറക്കും : മന്ത്രി പി രാജീവ്

Posted on: January 13, 2024

കൊച്ചി : കാക്കാനാട്ട് നിര്‍മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദര്‍ശന-വിപണന കേന്ദ്രം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.

എക്‌സിബീഷന്‍ സെന്റര്‍ വരുന്നതോടെ ബാംബൂഫെസ്റ്റിനടക്കം സ്ഥിരം വേദി ഒരുങ്ങും. സെന്ററിലെ ആദ്യപ്രദര്‍ശനം ഫെബ്രുവരി 10ന് നടക്കും. ഇതോടൊപ്പമുള്ള കണ്‍വന്‍ഷന്‍സെന്ററിന്റെ ഉദ്ഘാടനം ജൂലൈ
യില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള ബാംബൂ ഫെസ്റ്റ് 20-ാംവര്‍ഷവും വലിയ ജനപകളിത്തത്തോടെ വിപുലമായി സംഘിപ്പിക്കാനാകുന്നത് കേരളത്തിന് അഭിമാനകരമായ നേട്ടമാണ്.