മെഷീനറി എക്‌സ്‌പോ: ലോഗോ പ്രകാശനം ചെയ്തു

Posted on: January 29, 2024

കൊച്ചി : അടുത്ത മാസം 10 മുതല്‍ 13 വരെ കേരള വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷീനറി എക്‌സ്‌പോ 2024ന്റെ ലോഗോ വ്യവസായ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മെഷീനറി എക്‌സ്‌പോയുടെ ആറാം
പതിപ്പ് നടക്കുക.

ലോഗോ പ്രകാശനത്തില്‍ ജനറല്‍ മാനെജരും എക്‌സ്‌പോ സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ പി.എ. നജീബ്, ജില്ലവ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്റ്റര്‍ ജി. പ്രണബ്, കേരള സ്റ്റേറ്റ്‌സ്‌മോള്‍ ഇന്‍ഡസ്ട്രീസ്അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോസ് എന്നിവര്‍ പങ്കെടുത്തു.

സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകള്‍ഉള്‍പ്പെടുന്ന മെഷിനറികള്‍ പ്രദര്‍ശിപ്പിക്കുകയാണ് എക്‌സ്‌പോ 2024 ലക്ഷ്യം വയ്ക്കുന്നത്. മെഷീന്‍ ടുളുകള്‍, ഓട്ടൊമേഷന്‍ ടെക്‌നോജീസ്,സിഎന്‍സി മെഷീനുകളും സിസ്റ്റങ്ങളും എസ്പിഎമ്മുകള്‍,വിവിധ മേഖലകള്‍ക്കായുള്ളമറ്റ് നൂതന പ്രോസസിംഗ്, പാക്കെജിംഗ് മെഷീനറികള്‍ എന്നിവയ്ക്കു ഊന്നല്‍ നല്‍കിഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പ്രദര്‍ശനത്തിലുണ്ടാകും.