ദേശീയ സരസ് മേള ഡിസംബര്‍ 21 മുതല്‍

Posted on: November 18, 2023


കൊച്ചി : കുടുംബശ്രീ സംരംഭകത്വ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. മേളയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളപ്രാദേശിക സംരംഭകരുടെ ഉല്‍പ്ന്നങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും അണിനിരത്തുന്ന ഉ്ത്പ്പന്ന പ്രദര്‍ശന വിപണന, സാംസ്‌കാരികകലാ, ഭക്ഷ്യമേളയാണ് ഒരാഴ്ചനഗരത്തില്‍ നടക്കുക.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം മന്ത്രി പിരാജീവ് ഉദ്ഘാടനം ചെയ്തു. സരസ് മേളയുടെ പ്രൊമോഷണല്‍ വീഡിയോ, പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പി.വി ശ്രീനിജിന്‍ എംഎല്‍എ അധ്യക്ഷനായി. കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പദ്ധതി വിശദീകരിച്ചു. ഹരിത ചട്ടം പാലിച്ചാകണം മേളയുടെസംഘാടനമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

മന്ത്രി പി രാജീവാണ് സംഘാടകസമിതി മുഖ്യരക്ഷാധികാരി. കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ചെയര്‍മാനും കുടംബ് ജിലാ- മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി എം റെജീന ജനറല്‍ കണ്‍വീനറുമാകും. 82 തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍, 13 നഗരസഭാ അധ്യക്ഷന്മാര്‍, 14 ബ്ലോക്ക് അധ്യക്ഷന്മാര്‍, കൊച്ചി കോര്‍പറേഷനിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും സംഘാടകസമിതി അംഗങ്ങളാണ്.

വിവിധ സംസ്ഥാനങ്ങളില്‍നിന്നു ള്ള രുചിവൈവിധ്യങ്ങള്‍ അണിനിരക്കുന്ന ഫുഡ് കോര്‍ട്ട്, കരകൗശല, വസ്ത്ര, ആഭരണ, ഭക്ഷ്യഉല്‍പ്പന്നങ്ങള്‍, കലാസാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍ എന്നിവ ദേശീയ സരസ് മേളയിലുണ്ടാകും.