ബാങ്ക് ജീവനക്കാർക്ക് 15 ശതമാനം ശമ്പള വർധന

Posted on: February 23, 2015

Bank-Branch-big

മുംബൈ : ബാങ്ക് ജീവനക്കാർക്ക് 15 ശതമാനം ശമ്പള വർധന നൽകാൻ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ സമ്മതിച്ചു. ഒപ്പം എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്കുകൾക്ക് അവധി നൽകാനും തീരുമാനിച്ചു. അതേസമയം ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകൾ പൂർണ പ്രവൃത്തിദിവസമായിരിക്കും.

രാജ്യത്തെ പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാർക്ക് ശമ്പളവർധനയുടെ പ്രയോജനം ലഭിക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ശമ്പളവർധന എന്ന ആവശ്യം മുന്നോട്ട് വച്ചിട്ട് രണ്ട് വർഷമായി. ശമ്പളവർധന പ്രഖ്യാപനത്തോടെ 25 മുതൽ നടത്താനിരുന്ന നാല് ദിവസത്തെ സമരം പിൻവലിച്ചു.