ഫെഡറല്‍ ബാങ്കിന് ടെക്‌നോളജി ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം

Posted on: February 27, 2019

കൊച്ചി : ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ 2017 – 18 ലെ മികച്ച ടെക്‌നോളജി ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം ഫെഡറല്‍ ബാങ്കിന്. ചെറുകിട ബാങ്കുകള്‍ക്കായുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ സാങ്കേതികവിദ്യ ഉപയോഗിച്ചുളള പുരസ്‌ക്കാരങ്ങളില്‍ രണ്ടാംസ്ഥാനവും ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി. ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, ഇഡിയും സിഎഫ്ഒയുമായ അഷുതോഷ് ഖജുരിയ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സ്വീകരിച്ചു.