ബാങ്ക് ജീവനക്കാർ 26 ന് പണിമുടക്കും

Posted on: December 2, 2018

ചെന്നൈ : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 ന് ബാങ്ക് ജീവനക്കാർ അഖിലേന്ത്യ വ്യാപകമായി പണിമുടക്കും. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും 9 സംഘടനകളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്.