റിലയന്‍സ് ജിയോ ഇന്ത്യയില്‍ 5ജി സേവനം പ്രഖ്യാപിച്ചു

Posted on: September 6, 2022


മുംബൈ : റിലയന്‍സ് ജിയോ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ ആനുവല്‍ ജനറല്‍ മീറ്റിങ്ങിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. ഇന്ത്യ മുഴുവന്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ രണ്ട് ലക്ഷം കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ റോള്‍ ഔട്ട് പ്ലാനാണിത്.

ദീപാവലിയോടെ രാജ്യത്തെ പ്രധാന സിറ്റികളില്‍ 5ജി സൗകര്യം ലഭ്യമാവും. 2023 ഡിസംബറോടെ ഇന്ത്യയിലെ എല്ലാ ടൗണുകളിലും 5ജി സൗകര്യം ലഭ്യമാവുമെന്നും അംബാനി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലുതും വേഗതയേറിയതുമായ നെറ്റ്‌വര്‍ക്കായിരിക്കും ജിയോ 5ജിയുടേത്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയായിരിക്കും അവതരിപ്പിക്കുക. 5ജിയുടെ തന്നെ ഏറ്റവും പുതിയ വേര്‍ഷനായ’സ്റ്റാന്‍ഡ് എലോണ്‍ 5ജി ആയിരിക്കും കമ്പനി അവതരിപ്പിക്കുക. പുതിയ 5ജിനെറ്റ്വര്‍ക്കിന് നിലവിലെ ജിയോയുടെ നെറ്റ്വര്‍ക്കിനോട് ഒരു ബന്ധവും ഉണ്ടായിരിക്കില്ല.

റിലയന്‍സ് ജിയോ ഇന്‍ ഫോകോം 11 ബില്യണ്‍ യുഎസ് ഡോളറില്‍ കൂടുതല്‍ തുക മുടക്കിയാണ് സ്‌പെക്ട്രം ലേലത്തില്‍ എയര്‍വേവ് കരസ്ഥമാക്കിയത്. ബിസിനസിനെ കോണ്‍ക്രീറ്റ് ചെയ്ത്ഉറപ്പിക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. വരുമാന വര്‍ധനവും, ഉപയോക്താക്കള്‍ക്ക് മികച്ച സേവനം വാഗ്ദാനം ചെയ്യാനും, വിപണിയിലെ മുന്‍നിര സ്ഥാനം ജിയോയെ സഹായിക്കും.

റിലയന്‍സ് ജിയോയുടെ 700 എംഎച്ച്ഇസഡ് സ്‌പെക്ട്രത്തിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുക. തുടക്കത്തില്‍ ഇന്ത്യയിലെ 1,000 പ്രധാന നഗരങ്ങളില്‍ സേവനം ലഭ്യമാകും. ഇനി താരിഫ് പ്ലാനുകള്‍ പ്രഖ്യാപിക്കുക എന്ന കടമ്പയാണ് ജിയോയ്ക്ക് മുന്നിലുള്ളത്. 5ജിസേവനങ്ങള്‍ക്ക് രാജ്യത്ത് എത്രത്തോളം ഡിമാന്‍ഡ് ഉണ്ടാവുമെന്നതും നിര്‍ണായകമാണ്.

TAGS: Reliance Jio |