കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വൈഫൈയുമായി റിലയന്‍സ് ജിയോ

Posted on: June 18, 2020

കൊച്ചി : ജില്ലയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ (ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ എഫ്.എല്‍.ടി.സി) സൗജന്യ വൈഫൈയുമായി റിലയന്‍സ് ജിയോ.

ജില്ലയിലെ കൊവിഡ് സ്ഥിരീകിക്കുന്നവരെ പാര്‍പ്പിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ തയ്യാറാക്കിയിരിക്കുന്നതാണ് അങ്കമാലിയിലെ അഡ്ലകസ കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രാഥമിക ചികിത്സാ കേന്ദ്രം. ഇവിടെ 200 രോഗികള്‍ക്കുള്ള സൗകര്യങ്ങളാണുള്ളത്.ഐ.എം.എ കൊച്ചി ശാഖയുടെ സഹകണത്തോടെയാണ് മെഡിക്കല്‍ എയ്ഡ് സജ്ജീകരിച്ചിരിക്കുന്നത്. ഹൈ സ്പീഡ് കണക്ടിവിറ്റിയാണ് അഡ്ലക്സില്‍ റിലയന്‍സ് ജിയോ ഒരുക്കിയിരിക്കുന്നത്.

കണക്ടറ്റിവിറ്റിയുടെ ഉദ്ഘാടനം ജിയോ പെരുമ്പാവൂര്‍ ഏരിയഫിനാന്‍സ് മാനേജര്‍ ഷിബു അലിയാര്‍, മൊബിലിറ്റി സെയില്‍സ് ലീഡ് തന്‍സീര്‍, ജിയോപോയിന്റ് കറുകുറ്റി മാനേജര്‍ ശിവരാജ് എന്നിവര്‍ ഐ.എം.എ കൊച്ചി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍, ഡോ. അന്‍വര്‍ ഹസന്‍ എന്നിവര്‍ക്ക് കൈമാറി നിര്‍വ്വഹിച്ചു. ജിയോ കൊച്ചി ഏരിയ മാനേജര്‍ പ്രശാന്ത് , ജിയോ സെന്റര്‍ മാനേജര്‍ പ്രജോ പീറ്റര്‍ എന്നിവര്‍ മുന്‍കൈ എടുത്താണ് സൗജന്യ ഹൈ സ്പീഡ് വൈഫൈ പ്രാവര്‍ത്തികമാക്കിയത്.