ചൈനയില്‍ 132 യാത്രക്കാരുമായി യാത്രാവിമാനം തകര്‍ന്നുവീണു

Posted on: March 21, 2022

ബീജിംഗ് : ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തെക്കന്‍ പ്രദേശമായ ടെംഗ്‌സു കൗണ്ടിയിലെ വുസ്ഹുയില്‍ തകര്‍ന്നു വീണു. കുന്‍മിംഗില്‍ നിന്നും ഗുവാമഗ്‌സുവിലേക്ക് പോയ ബോയിംഗ് 737 വിമാനത്തില്‍ 123 യാത്രക്കാരും 9 വിമാനജോലിക്കാരുമാണ് ഉണ്ടായിരുന്നത്.

കുന്‍മിംഗില്‍ നിന്നും പ്രാദേശിക സമയം 1.11 ന് പുറപ്പെട്ട വിമാനം 3.05 ന് ഗുവാംഗ്‌സുവില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. വിമാനത്തിന്റെ വലിയ ഭാഗങ്ങള്‍ പര്‍വതമേഖലയില്‍ ചിതറിക്കിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അപകട കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ചൈനീസ് സിവി ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.