സ്‌പൈസ്‌ജെറ്റ് 20 പുതിയ സർവീസുകൾ ആരംഭിക്കുന്നു

Posted on: February 3, 2018

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഫെബ്രുവരി 11 മുതൽ 20 പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കോൽക്കത്ത – ജബൽപൂർ, ബംഗലുരു – രാജമുന്ദ്രി, ബംഗലുരു – പുതുച്ചേരി, ബംഗലുരു – തിരുപ്പതി, ചെന്നൈ – മംഗലുരു, ചെന്നൈ- ഗുവാഹട്ടി തുടങ്ങിയവയാണ് പുതിയ സർവീസുകൾ.

ചെന്നൈ – വിശാഖപട്ടണം (രണ്ടാമത്തെ പ്രതിദിനസർവീസ്), കോൽക്കത്ത – വിശാഖപട്ടണം (രണ്ടാമത്തെ പ്രതിദിനസർവീസ്), ചെന്നൈ – വിജയവാഡ (മൂന്നാമത്തെ പ്രതിദിനസർവീസ്), ബംഗലുരു – ചെന്നൈ (അഞ്ചാമത്തെ പ്രതിദിനസർവീസ്) എന്നീ സർവീസുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വർഷം കൂടുതൽ നോൺ മെട്രോ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സർവീസുകൾ ആരംഭിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് ചീഫ് സെയിൽസ് ആൻഡ് റവന്യു ഓഫീസർ ശില്പ ഭാട്യ പറഞ്ഞു. ചെന്നൈ – ഗുവാഹട്ടി സർവീസിന് ബോയിംഗ് 737 വിമാനമാണ് ഉപയോഗിക്കും. മറ്റ് സർവീസുകൾക്ക് ബൊംബാർഡിയർ ക്യു400 വിമാനങ്ങളാണ് ഏർപ്പെടുത്തുന്നത്.