ഫ്‌ളൈദുബായ് വിമാനം തകർ്ന്ന് 61 പേർ മരണമടഞ്ഞു

Posted on: March 19, 2016

Rostov-on-Don-Russia-Big

മോസ്‌കോ : റഷ്യയിലെ റോസ്‌തോവ് ഓൺ ഡോൺ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഫ്‌ളൈ ദുബായ് വിമാനം തകർന്ന് 61 പേർ മരണമടഞ്ഞു. ഇന്നു പുലർച്ചെ ഇന്ത്യൻ സമയം 5.01 ന് ആണ് ദുരന്തമുണ്ടായത്. 55 യാത്രക്കാരും ആറ് വിമാനജോലിക്കാരുമാണ് അപകടത്തിൽപ്പെട്ടത്.

ദുബായിൽ നിന്ന് റോസ്‌തോവ് ഓൺ ഡോണിലേക്ക് വന്ന ബോയിംഗ് 737 വിമാനമാണ് (ഫ്‌ളൈറ്റ് നമ്പർ എഫ്ഇസഡ് 981) ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നു വീണത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.