കോഴിക്കോട് -ദുബായ് സർവീസുമായി സ്‌പൈസ് ജെറ്റ്

Posted on: October 6, 2015

SPICEJET-BOEING-bigകൊച്ചി : സ്‌പൈസ് ജെറ്റ് കോഴിക്കോട്, അമൃത്‌സർ എന്നിവിടങ്ങളിൽ നിന്നു നവംബർ 15 മുതൽ ദുബായിലേക്കു നേരിട്ടു വിമാന സർവീസ് ആരംഭിക്കും. പുതിയ ഫ്‌ളൈറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി 4999 രൂപയുട വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ എട്ടു ഇന്ത്യൻ നഗരങ്ങളിൽനിന്നു സ്‌പൈസ് ജെറ്റിന് ദുബായ് സർവീസുണ്ടാകും.

ഡൽഹി, മുംബൈ, അഹമ്മദാബാദ്, പൂന, കൊച്ചി, മധുര എന്നിവിടങ്ങളിൽനിന്നു ഇപ്പോൾ സ്‌പൈസ് ജെറ്റ് ദുബായ് വിമാന സർവീസ് നടത്തുന്നുണ്ട്. കോൽക്കൊത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗലുരു എന്നീ നഗരങ്ങളുമായി കണക്ഷൻ ഫ്‌ളൈറ്റും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

കോഴിക്കോട്-ദുബായ് റൂട്ടിൽ ബോയിംഗ് 737 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. കോഴിക്കോട്ടുനിന്നു എല്ലാ ദിവസവും ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റ് യുഎഇ സമയം ഉച്ചകഴിഞ്ഞു 3.55-ന് ദുബായിൽ എത്തിച്ചേരും.

തിരിച്ച് ദുബായിൽനിന്നു തിങ്കളാഴ്ചകളിൽ യുഎഇ സമയം ഉച്ചകഴിഞ്ഞു 4.10-നും പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.15-നും ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ദുബായിൽനിന്നു 4.10-ന് പുറപ്പെട്ട് 9.15-ന് കോഴിക്കോട്ട് എത്തിച്ചേരും. ശനിയാഴ്ച ദിവസം വൈകുന്നേരം അഞ്ചിന് ദുബായിൽനിന്നു പുറപ്പെടുന്ന ഫ്‌ളൈറ്റ് രാത്രി പത്തിന് കോഴിക്കോട്ട് എത്തിച്ചേരും. ഞായറാഴ്ച്ചത്തെ കോഴിക്കോട് ഫ്‌ളൈറ്റ് 4.55-നാണ്. രാത്രി 10.20-ന കോഴിക്കോട്ട് എത്തും.