സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 6,504 കോടി രൂപ അറ്റദാായം

Posted on: August 5, 2021

മുംബൈ : എസ്.ബി.ഐ.ക്ക് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യക്വാര്‍ട്ടറില്‍ 6,504 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 4,189.4 രൂപയെക്കാള്‍ 5.24 ശതമാനം അധികമാണിത്. ഏതെങ്കിലും ഒരുക്വാര്‍ട്ടറില്‍ ബാങ്കിനുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന അറ്റാദായം കൂടിയാണിത്. പ്രവര്‍ത്തന ലാഭം 18,061 കോടിയില്‍നിന്ന് 18,976-കോടിയായാണ് ഉയര്‍ന്നത്.

ആഭ്യന്തര വായ്പാ വളര്‍ച്ച 6.6 ശതമാനമാണ്. പലിശ വരുമാനം 3.7 ശതമാനം വര്‍ധിച്ച് 26,641.6 കോടി രൂപയായി. 11,803 കോടി രൂപയാണ് പലിശേതര വരുമാനം. മൊത്തം നിഷ്പിയ ആസ്തി മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 4.98 ശതമാനത്തില്‍നിന്ന് 5.32 ശതമാനമായി ഉയര്‍ന്നു. അറ്റ് നിഷ്‌ക്രിയ ആസ്തി 1.77 ശതമാനമായും കൂടി.

മികച്ച പ്രവര്‍ത്തന ഫലത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ബി.ഐ. ഓഹരി വില ബുധനാഴ്ച കുതിച്ചുയര്‍ന്നു. ഓഹരിവില 448.45 രൂപയിലെത്തിയതോടെ വിപണിമൂല്യം നാലുലക്ഷം കോടി കടന്നു. വിപണിമൂല്യത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ എട്ടാം സ്ഥാനത്താവുകയുംചെയ്തു. ബുധനാഴ്ച 457.05 രൂപയിലാണ് എസ്.ബി.ഐ. വ്യാപാരം അവസാനിപ്പിച്ചത്.

 

TAGS: SBI |