പിണറായി വിജയൻ 3353 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

Posted on: May 2, 2021

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് 3353 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽഡിഎഫ് 87, യുഡിഎഫ് 50, എൻഡിഎ 3.

കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീൻ ലീഡ് ചെയ്യുന്നു. തവനൂരിൽ മന്ത്രി കെ.ടി. ജലീലും കുണ്ടറയിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും പിന്നിലാണ്.

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ 3,453 ഉം പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ 3,539 വോട്ടുകൾക്കും മുന്നിലാണ്. സിറ്റിംഗ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഷാഫി പറമ്പിൽ രണ്ടാം സ്ഥാനത്താണ്.