ഗൾഫിലെ വ്യവസായ പ്രമുഖരിൽ യൂസഫലി ഒന്നാമത്

Posted on: January 19, 2021

അബുദാബി : ഫോബ്സ് പുറത്തിറക്കിയ ഗള്‍ഫിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ പത്തും മലയാളികള്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഒന്നാമത്. രണ്ടാമത് ദുബായ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് സി.ഇ.ഒ.യും തമിഴ്നാട് സ്വദേശിനിയുമായ രേണുക ജഗ്തിയാനി. ജെംസ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ സ്ഥാപകനും മലയാളി വ്യവസായിയുമായ സണ്ണി വര്‍ക്കിയാണ് മൂന്നാമത്.

രവിപിള്ള (ആര്‍.പി. ഗ്രൂപ്പ്), ഡോ. ഷംഷീര്‍ വയലില്‍ (വി.പി.എസ്. ഹെല്‍ത്ത് കെയര്‍), കെ.പി. ബഷീര്‍ (വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍), പി.എന്‍.സി. മേനോന്‍ (ശോഭ ഗ്രൂപ്പ്), തുംബൈ മൊയ്തീന്‍ (തുംബൈ ഗ്രൂപ്പ്), അദീബ് അഹമ്മദ് (ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ്), ഫൈസല്‍ കൊട്ടികോള്ളോന്‍ (കെഫ് ഹോള്‍ഡിംഗ്സ്), രമേഷ് രാമകൃഷ്ണന്‍ (ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്) എന്നിവരാണ് മറ്റു മലയാളികള്‍.

 

TAGS: M A Yusaf Ali |