യുഎസിലെ കാര്‍ലൈല്‍ ഗ്രൂപ്പ് റിലയന്‍സ് റീട്ടെയ് ലില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

Posted on: September 15, 2020

മുംബൈ: റിലയന്‍സിന്റെ റീട്ടെയ്ല്‍ സംരംഭമായ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സില്‍ നിക്ഷേപത്തിന് സില്‍വര്‍ ലേക്കിനുപിന്നാലെ ആഗോളകമ്പനികളുടെ വന്‍നിര. യു.എസ്. പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ കാര്‍ലൈല്‍ ഗ്രൂപ്പ് 150 മുതല്‍ 200 കോടി ഡോളര്‍വരെ (ഏകദേശം 11,000 കോടിമുതല്‍ 15,000 കോടി രൂപവരെ) നിക്ഷേപിച്ചേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ഇടപാട് നടന്നാല്‍ ഒരു ഇന്ത്യന്‍ കമ്പനിയില്‍ ഗ്രൂപ്പിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിരിക്കുമിത്. കഴിഞ്ഞയാഴ്ച യു.എസ്. നിക്ഷേപകകമ്പനിയായ സില്‍വര്‍ലേക്ക് റിലയന്‍സ് റീട്ടെയിലില്‍ 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ആഗോള ഇ-കൊമേഴ്‌സ് ശൃംഖലയായ ആമസോണ്‍ ഡോട്ട് കോമിന്റെ പേരാണ്  ഇതിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊന്ന്.

TAGS: Reliance Retail |