ലോകത്തെ വമ്പൻ കമ്പനികളുടെ ഫോർച്യൂൺ ലിസ്റ്റിൽ റിലയൻസ് 96 ാം സ്ഥാനത്ത്

Posted on: August 12, 2020

മുംബൈ : ലോകത്തിലെ ഏറ്റവും വിറ്റുവരവുള്ള കമ്പനികളുടെ ഫോർച്യൂൺ ഗ്ലോബൽ 500 ലിസ്റ്റിൽ റിലയൻസ് 96 ാം സ്ഥാനത്ത്. 2020 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിസ്റ്റിൽ ഇടംപിടിച്ചത്. 86.2 ബില്യൺ ഡോളറാണ് റിലയൻസിന്റെ വിറ്റുവരവ്.

യുഎസ് റീട്ടെയൽ ഭീമനായ വാൾമാർട്ട് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. വിറ്റുവരവ് 524 ബില്യൺ ഡോളർ. ഇത് രണ്ടാം തവണയാണ് റിലയൻസ് ആദ്യ 100 ൽ ഇടംപിടിക്കുന്നത്. 2012 ൽ 99 ാം സ്ഥാനം നേടിയെങ്കിലും പിന്നീട് റാങ്കിംഗിൽ പിന്നോക്കം പോയി.

ഇന്ത്യൻ ഓയിൽ (151 ാം സ്ഥാനം), ഒഎൻജിസി (190 ാം സ്ഥാനം), എസ് ബി ഐ (221 ാം സ്ഥാനം), ഭാരത് പെട്രോളിയം (309 ാം സ്ഥാനം), ടാറ്റാ മോട്ടോഴ്‌സ് (337 ാം സ്ഥാനം), രാജേഷ് എക്‌സ്‌പോർട്ട്‌സ് (462 ാം സ്ഥാനം) എന്നിവയാണ് ലിസ്റ്റിൽ ഇടംനേടിയ മറ്റ് ഇന്ത്യൻ കമ്പനികൾ.