റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 13.75 ലക്ഷം കോടി കടന്നു

Posted on: July 23, 2020

മുംബൈ : ഓഹരിവിലയിലെ മുന്നേറ്റത്തിനൊപ്പം റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യവും കുതിക്കുന്നു. റിലയൻസ് ഓഹരികൾ ഇന്ന് 1991 – 2050 രൂപ റേഞ്ചിലാണ് വ്യാപാരം നടക്കുന്നത്. റിലയൻസിന്റെ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ 13.75 ലക്ഷം കോടി രൂപ കടന്നു. വില കൂടുന്നത് അനുസരിച്ച് ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ മൂല്യമാണ് മാർക്കറ്റ് കാപ്പിറ്റലൈസേഷൻ അഥവ വിപണമൂല്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഫേസ് ബുക്കും ഗൂഗിളും ഉൾപ്പടെ 13 കമ്പനികളിൽ നിന്നായി ജിയോ പ്ലാറ്റ്‌ഫോസിലൂടെ റിലയൻസ് സമാഹരിച്ചത് 1.52 ലക്ഷം കോടി രൂപയാണ്.

വിപണിമൂല്യം വർധിക്കുന്നതിനനുസരിച്ച് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തിയും വർധിക്കുകയാണ്. റിലയൻസിന്റെ 50 ശതമാനം ഓഹരികൾ മുകേഷിന്റെയും കുടുംബത്തിന്റെയും കൈവശമാണുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മുകേഷ് അംബാനി.