അനിൽ അംബാനിയുടെ മൾട്ടിപ്ലെക്‌സ് ബിസിനസ് കാർണിവൽ സിനിമാസിന്

Posted on: December 15, 2014

Carnival-Cinemas-Big

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് മൾട്ടിപ്ലെക്‌സ് ബിസിനസ് കാർണിവൽ സിനിമാസിന് കൈമാറി. റിലയൻസ് കാപ്പിറ്റലിന്റെ ഭാഗമായ റിലയൻസ് മീഡിയ വർക്ക്‌സിന്റെ ബിഗ് സിനിമാസിന് 250 ലേറെ സ്‌ക്രീനുകളുണ്ട്. കാർണിവൽ സിനിമാസ് ലിസ്റ്റ് ചെയ്യും മുമ്പ് ഓഹരിപങ്കാളിത്തം നേടാവുന്ന ഉപാധിയോടെയാണ് മൾട്ടിപ്ലെക്‌സ് ബിസിനസ് കൈമാറുന്നത്. ഇടപാടിന്റെ മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മൾട്ടിപ്ലെക്‌സ് ഓപറേറ്ററാണ് കാർണിവൽ ഗ്രൂപ്പിന് നിലവിൽ 300 ലേറെ സ്‌ക്രീനുകളുണ്ട്. ബിഗ്‌സിനിമാസ് ഏറ്റെടുക്കുന്നതോടെ കാർണിവൽ ഗ്രൂപ്പിന് 600 ഓളം സ്‌ക്രീനുകളുണ്ടാകും. 2017 ൽ 1,000 സ്‌ക്രീനുകളാണ് ലക്ഷ്യമിടുന്നതെന്ന് കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ശ്രീകാന്ത് ഭാസി പറഞ്ഞു.

ബിഗ് സിനിമാസിന് പുറമെ അടുത്തയിടെ യാത്ര ഡോട്ട്‌കോമിലെ ഓഹരിപങ്കാളിത്തവും അനിൽ അംബാനി ഗ്രൂപ്പ് കൈയൊഴിഞ്ഞിരുന്നു.