ഒരു ഡസനിലധികം കമ്പനികളുടെ ഐപിഒ വരുന്നു

Posted on: November 25, 2014

SEBI-India-Logo-big

ഒരു ഡസനിലധികം ഇന്ത്യൻ കമ്പനികൾ പബ്ലിക്ക് ഇഷ്യുവിന് തയാറെടുക്കുന്നു. നടപ്പുധനകാര്യ വർഷം 15 കമ്പനികൾ സെബിയുടെ അനുമതി തേടിക്കഴിഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് ഈ കമ്പനികൾ ഐപിഒ ക്ക് അനുമതി തേടി സെബിക്ക് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമർപ്പിച്ചത്. ഓഹരി വിപണിയിലെ ബുള്ളീഷ് തരംഗം കണക്കിലെടുത്ത് കൂടുതൽ കമ്പനികൾ ഐപിഒ നടത്താനുള്ള ഒരുക്കത്തിലാണ്.

വീഡിയോകോൺ ഡി 2 എച്ച്, രാഷ്ട്രീയ ഇസ്പാറ്റ് നിഗം, ലവാസ കോർപറേഷൻ, അഡ്‌ലാബ്‌സ് എന്റർടെയ്ൻമെന്റ്, ഓർടെൽ കമ്യൂണിക്കേഷൻസ്, മോണ്ടി കാർലോ ഫാഷൻസ് തുടങ്ങിയവയാണ് ഐപിഒ ക്കു ഒരുങ്ങുന്ന പ്രമുഖ കമ്പനികൾ. എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസ് ഫോളോ ഓൺ പബ്ലിക്ക് ഓഫറിനും അനുമതി തേടിയിട്ടുണ്ട്.

2014-15 ധനകാര്യവർഷം നവംബർ 18 വരെ 26 ഐപിഒ കൾ നടത്തിക്കഴിഞ്ഞു. ഷെമാരു എന്റർടെയ്ൻമെന്റ്, സ്‌നോമാൻ ലോജിസ്റ്റിക്‌സ് എന്നിവയുടെ ഐപിഒകൾ വിപണിയിൽ വൻ നിക്ഷേപക പിന്തുണ നേടിയിരുന്നു.