എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഇത്തിഹാദും ഇൻഡിഗോയും രംഗത്ത്

Posted on: December 31, 2019

മുംബൈ : സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്ന എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഇത്തിഹാദും ഇൻഡിഗോയും രംഗത്ത്. എന്നാൽ ടാറ്റാ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നുള്ളതാണ് കൗതുകരമായ കാര്യം. എയർ ഇന്ത്യയുടെ വില്പനയുമായി ബന്ധപ്പെട്ട് അടുത്തയിടെ സിംഗപ്പൂരിലും ലണ്ടനിലും നടത്തിയ റോഡ്‌ഷോകൾക്ക് ലഭിച്ച പ്രതികരണം പ്രോത്സാഹനജനകമായിരുന്നില്ല.

തുടക്കത്തിൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. വിപണിയിൽ നിന്നുള്ള പ്രതികരണം ആശാവഹമല്ലാതിരുന്നതിനെ തുടർന്ന് ഇപ്പോൾ 100 ശതമാനം ഓഹരികളും വിൽക്കാമെന്നാണ് സർക്കാർ നിലപാട്. അടുത്ത മാസം ഇതു സംബന്ധിച്ച താത്പര്യപത്രം ക്ഷണിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

TAGS: Air India | Etihad | IndiGo |