പേ ടി എമ്മില്‍ 7000 കോടി നിക്ഷേപം

Posted on: November 26, 2019

ന്യൂഡല്‍ഹി : ഡിജിറ്റല്‍ പണമിടപാട് കമ്പനി പേടിഎം അമേരിക്കയിലെ നിക്ഷേപക സ്ഥാപനമായ ടി റോവ് പ്രൈസ്, നിലവിലെ മൂലധന പങ്കാളികള്‍ കൂടിയായ സോഫ്റ്റ് ബാങ്ക്, ആലിബാബ എന്നിവയില്‍ നിന്ന് 100 കോടി ഡോളര്‍ (7000 കോടിയിലേറെ രൂപ) മൂലധനം സമാഹരിച്ചു.

ഗൂഗിള്‍ പേ, ഫ്‌ളിപ്കാര്‍ട്ടിന്റെ ഫോണ്‍പേ എന്നിവയില്‍ നിന്നു മത്സരം നേരിടുന്ന സാഹചര്യത്തില്‍ വികസനം ത്വരിതപ്പെടുത്താനാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മൂന്നു വര്‍ഷത്തിനകം 10,000 കോടി രൂപയുടെ പദ്ധതികളാണു നടപ്പാക്കുകയെന്നു കമ്പനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കമ്പനി നേരിട്ട നഷ്ടം 3900 കോടി രൂപയാണ്.

TAGS: Paytm |